29 March 2024 Friday

KSRTC ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു ; പെൺകുട്ടിയുടെ പരാതി

ckmnews

കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി കോളേജ് വിദ്യാർത്ഥിനി . പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി . പിജി വിദ്യാർത്ഥിനിയാണ് പരാതിക്കാരി . പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം നടന്നത് . കോട്ടയത്ത് നിന്നാണ് പെൺകുട്ടി ബസിൽ കയറിയത് . ശനിയാഴ്ച പുലർച്ചെ കൃഷ്ണ ഗിരിക്ക് സമീപം വെച്ചാണ് അതിക്രമം നടന്നത് . ദീർഘ ദൂര ബസായതിനാൽ മാറി മാറി ഓടിക്കാനായി രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നു . രണ്ടാമത്തെ ഡ്രൈവർ ബസ് ഓടിക്കുമ്പോഴാണ് ഇയാൾ ലൈംഗിതാതിക്രമംട നടത്തിയത് . ബസിന്റെ ജനൽപാളി നീക്കാൻ അരികിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു .