24 April 2024 Wednesday

ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളികുളമായി

ckmnews

ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളികുളമായി


ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് ചെളികുളമായി.തകർന്ന് കിടന്ന റോഡ് പൈപ്പിടാനായി കീറുകയും നിർത്താതെ പെയ്ത വേനൽ മഴയിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്തതോടെയാണ് ഇത് വഴി കാൽനട യാത്രക്ക് പോലും കഴിയാത്ത അവസ്ഥയായത്.എല്ലാ മഴക്കാലത്തും ഈ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്.എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം