24 April 2024 Wednesday

ആരോഗ്യനിലയിൽ പുരോഗതി; ശ്രീനിവാസൻ ആശുപത്രി വിട്ടു

ckmnews

ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഇരുപത് ദിവസത്തോളമായി അദ്ദേഹം കൊച്ചിയിൽ ചികിത്സയിലായിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.


മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേദിവസം തന്നെ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തി. അതിനിടെ ശ്രീനിവാസൻ ആശുപത്രിയിൽ എന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേർന്നുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. നവാഗത സംവിധായകനായ ഷാബു ഉസ്മാൻ കോന്നിയുടെ 'ലൂയിസ്' എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി ഇനി എത്താനുള്ളത്.