19 April 2024 Friday

പൊന്നാനിയിലെ നിയന്ത്രണങ്ങള്‍ കോര്‍ഡിനേഷന്‍ ഇല്ലാതെ:വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews



ചങ്ങരംകുളം:കോവിഡ് പശ്ചാതലത്തില്‍ പൊന്നാനിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉദ്ധ്യോഗസ്ഥ തലങ്ങളില്‍ വേണ്ടത്ര കോര്‍ഡികരണം ഇല്ലാതെയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആരോപിച്ചു.താലൂക്കില്‍ കണ്ടയ്മെന്റ് സോണ്‍,ലോക്ക് ഡൗണ്‍,നിരോധനാജ്ഞ,തുടങ്ങിയ നിയന്ത്രണങ്ങളില്‍ കൃത്യമായ കോര്‍ഡീകരണം ഇല്ലാത്തതിനാൽ വ്യാപാരികളും,പൊതുജനങ്ങളും,ഉദ്യോഗസ്ഥരും  പ്രതിസന്ധിയിലാകുന്നതായാണ് ആരോപണം.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍,സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,ഇടി മുഹമ്മദ് ബഷീര്‍ എംപി,ജില്ലാ കളക്ടര്‍,എഡിഎം,ജില്ലാ പോലീസ് മേധാവി,തഹസില്‍ദാര്‍ എന്നിവര്‍ക്കാണ് സംഘടനാ ഭാരവാഹികള്‍ നിവേദനം നല്‍കി.നടപടി ആയില്ലെങ്കില്‍ വ്യാപാരികൾ കടകൾ തുറക്കുന്നത് തൽകാലം  പൂര്‍ണ്ണമായും  നിർത്തിവെക്കുമെന്ന് കേരളാ വ്യാപാരി വ്യപാസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.ഞായറാഴ്ച പൊന്നാനി താലൂക്കിൽ മുഴുവൻ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് വ്യാപാരികൾക്ക് മലപ്പുറത്ത് നിന്നും വിവരം ലഭിച്ചിരുന്നു ഇന്നലെ ശനിയാഴ്ച വൈകുന്നേരം പോലീസിൽ നിന്ന് വിവരം ലഭിച്ചതും മെഡിക്കൽ അല്ലാത്ത മറ്റു സ്ഥാപനങ്ങൾ തുറക്കരുത് എന്നാണ്.എന്നാൽ രാത്രി 8 മണിക്ക് ശേഷം പൊന്നാനി മുൻസിപ്പാലിറ്റി ഒഴിച്ചു ബാക്കി എല്ലാ പഞ്ചായത്തുകളിലും അവശ്യവസ്തുക്കളുടെ കടകൾ തുറക്കാമെന്ന് പൊന്നാനി തഹസിൽദാർ ജില്ലാ കളക്ടറിൽ നിന്നും ലഭിച്ച വിവരം എന്ന്പറഞ്ഞു ഞങ്ങളെ അറിയിച്ചു.അതെസമയം പോലീസിൽ അന്വേഷിച്ചപ്പോൾ അറിയിച്ചത് യാതൊരു കാരണവശാലും കടകൾ തുറന്ന് പ്രവർത്തിക്കരുത് എന്ന എസ്പി യുടെ നിർദ്ദേശമാണ്. ഇതിന്റെ യഥാർത്ഥ വിവരം അറിയുന്നതിനുവേണ്ടി സ്‌പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരാളെ വിളിച്ചപ്പോൾ തുറക്കാൻ പാടില്ല എന്ന നിർദ്ദേശം തന്നെയാണ് ലഭിച്ചത്.ഇന്ന് കാലത്തു പത്രങ്ങളിലും മറ്റു ചാനലുകളിലും വന്നത് മുൻസിപ്പാലിറ്റി ഒഴിച്ചു മറ്റു പഞ്ചായത്തുകളിലെ അവശ്യവസ്തുക്കളുടെ കടകൾ തുറക്കാം എന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ ചിലര്‍ കടകൾ തുറക്കുകയും എന്നാൽ പോലീസ് വന്ന് തുറന്ന കടകൾ  അടപ്പിക്കുകയും ചെയ്തു.തുടർന്ന് KVVES ന്റെ ജില്ലാ സെക്രട്ടറി എസ്പി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കടകൾ തുറക്കാനുള്ള അനുമതി 10 മാണിയോട് കൂടി ലഭിച്ചെങ്കിലും 12 മണിക്ക് തന്നെ കടകൾ അടക്കേണ്ടതുള്ളതുകൊണ്ട്  വീടുകളിൽ നിന്ന് വന്ന് പലർക്കും സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കാതെവന്നു.അതുപോലെതന്നെ 11/07/2020 ശനിയാഴ്ച കടകൾ 12 മണിക്ക് അടക്കണമെന്ന നിർദ്ദേശം വ്യാപാരികൾക്ക് ലഭിച്ചത് 11:50 നാണ്. ഇതുമൂലം ഒരുപാട് പ്രയാസങ്ങൾ വ്യാപാരികൾക്ക് അനുഭവിക്കേണ്ടിവരുന്നുവെന്നും സംഘടനാ നേതാക്കള്‍ ആരോപിച്ചു.