29 March 2024 Friday

ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായി സോനാരെ ഗ്രൂപ്പ് ജനശ്രദ്ധ നേടുന്നു.

ckmnews



എരമംഗലം:ജീവകാരുണ്യ രാഗത്ത് സജീവ സാന്നിദ്ധ്യമായി സോനാരെ ഗ്രൂപ്പ് ജനമനസുകളില്‍ ഇടം നേടുന്നു.എരമംഗലം കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയാണ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ജനമനസില്‍ ഇടം നേടുന്നത്. കോവിഡ് 19 നമ്മുടെ നാട്ടിൽ ഭീതി പരത്തി പൊന്നാനി താലുക്ക് പൂർണ്ണമായും ട്രിപ്പിൾ ലോക്ക് ഡൗൺ വന്ന സാഹചര്യത്തിൽ ഗ്രൂപ്പ് ചെയർമാൻ അറമുഖൻ സോനാരെയുടെ നേതൃത്വത്തിൽ ആവിശ്യ സാധനങ്ങളും മറ്റും ആവിശ്യകാരിൽ എത്തിച്ചു നൽകിയിരുന്നു.കഴിഞ്ഞ ദിവസം പ്രദേശത്തെ അഞ്ചോളം രോഗികള്‍ക്കാണ് ഇവര്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ച് നല്‍കിയത്. ഇതിനു പുറമേ സമീപപ്രദേശങ്ങളിലെ സ്ഥിരമായി മരുന്നു കഴിക്കുന്ന ഷുഗർ,കരൾ ,ഹാർട്ട് സംബന്ധമായ അഞ്ച് രോഗികൾക്ക് ആയിരത്തിൽപരം രൂപ ചിലവു വരുന്ന മരുന്നുകൾ ഒരു മാസത്തേക്ക് സൗജന്യമായി നൽകിയത്.ഹരി പൂക്കരത്തറ,ജയേഷ്കുവ്വക്കാട്ട്, ജാഫർ വെളിയംങ്കോട്, പ്രമോദ് കോലൊളമ്പ്, വിവേകാനന്ദൻ സി.എ ,അക്ബർ കാട്ടുമഠത്തിൽ ,വേണു മുക്കാല, റഫീഖ് പുഴക്കര, പ്രഗിലേഷ് ശോഭ. സുരേഷ് പൂങ്ങാടൻ 'റംഷാദ് സൈബർ മീഡിയ നാസർ കടവിൽ ഷൺമുഖൻ കൊലവത്ര മുസ്തഫ പരൂർ, അംബിക ചെമ്പാല എന്നിവർ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളികളാണ്.വരും ദിനങ്ങളിൽ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുമെന്നും ഉദാരമതികളായ ഗ്രൂപ്പ് മെമ്പർമാരുടെ സഹായത്താൽ ഈ പ്രവർത്തി തുടരുമെന്നും 

 ഭാരവാഹികൾ അറിയിച്ചു.