21 March 2023 Tuesday

ആറൻമുളയിൽ യുവാവിന്റെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു

ckmnews

പത്തനംതിട്ട: ആറൻമുളയിൽ ഗൃഹനാഥൻ യുവാവിന്റെ അടിയേറ്റ് മരിച്ചു. ഇടയാറൻമുള പരുത്തിപ്പാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇടയാറൻമുള പരുത്തിപ്പാറ സ്വദേശി റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതിനാണ് ഇരുവരും തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും നടന്നത്. സംഘർഷത്തിനിടെ റോബിൻ സജിയെ കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. ഇന്ന് പുലർച്ചെയാണ് പ്രതി റോബിനെ പൊലീസ് പിടികൂടിയത്. വാക്ക് തർക്കത്തിൽ നിന്ന് ഇരുവരെയും പിൻതിരിപ്പിക്കാൻ ശ്രമിച്ച സന്തോഷ് എന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാൾ ജില്ലാ ആശുപത്രിയിൽ‌ ചികിത്സയിലാണ്.