25 April 2024 Thursday

പഴങ്ങൾ അത്ര മധുരിക്കില്ല; വില കുതിച്ചുയരുന്നു

ckmnews

കൊച്ചി: വിപണിയിൽ കുത്തനെ ഉയർന്ന് പഴങ്ങളുടെ വില. ഓറഞ്ച്, മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വിലയാണ് ഒരു മാസം മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി വർധിച്ചത്. വിഷുവും റംസാനും ഒപ്പം കടുത്ത വേനലുമാണ് പഴങ്ങളുടെ വില വർധിക്കാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.


ഒരു മാസം മുമ്പ് വരെ കിലോ ​ഗ്രാമിന് 60 നും 80 നും ഇടയിൽ വിലയുണ്ടായിരുന്ന നാരങ്ങയുടെ വില 200 രൂപയായി ഉയർന്നു. 100 രൂപയായിരുന്ന ആപ്പിളിന് ഇപ്പോൾ വില 240 വരെയെത്തി. മുന്തിരിക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി. സീഡ് ലെസ് മുന്തിരിക്ക് 120 ൽ നിന്ന് 180 ഉം ആയി ‌‌. ഓറഞ്ച് വില 100 രൂപയും ഞാലിപ്പൂവൻ പഴത്തിന് 40 ൽ നിന്ന് 65 രൂപയുമായി ഉയർന്നു. ഏത്തയ്ക്ക വില 70 രൂപ, പപ്പായ-48, സപ്പോട്ട 90, മുവാണ്ടൻ മാങ്ങ-70, പൈനാപ്പിളിന് 38 എന്നിങ്ങനെയാണ് മറ്റ് പഴവർ​ഗങ്ങളുടെ വില.