25 April 2024 Thursday

ആളുകളെ അംഗങ്ങളാക്കി പണം തട്ടിച്ച കേസ്; ആംവേയുടെ 757.77 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ckmnews

ഹൈദരാബാദ്: മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയായ ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് നടപടി. തമിഴ്നാട്ടിലെ ഫാക്ടറി അടക്കം 411.83 കോടി രൂപ സ്വത്തും മുപ്പത്തിയാറ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 345.94 കോടി രൂപയുമാണ് കണ്ടുകെട്ടിയത്.


മണിച്ചെയിൻ മാതൃകയിൽ ഉൽപനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതൽ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരിൽ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്. നേരത്തെ ഹൈദരാബാദ് പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.