29 March 2024 Friday

ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി

ckmnews

ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി. ജനറൽ എം.എം. നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. നിലവിൽ കരസേന ഉപമേധാവിയാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. സേനയിലെ കോർപ്‌സ് ഓഫ് എൻജിനീയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാകും ഇദ്ദേഹം. രാജ്യത്തെ 29മത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുക.