25 April 2024 Thursday

ഫിഗോ സിന്‍ഡായിക്ക് ഇരട്ട ഗോള്‍; രാജസ്ഥാനെ തോല്‍പ്പിച്ച് മേഘാലയയും അരങ്ങേറി

ckmnews

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ മേഘാലയക്ക് വിജയതുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെയാണ് മേഘാലയ  തോല്‍പ്പിച്ചത്. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.


രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡ് എടുത്തു. ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച മേഘാലയക്ക് നാലാം മിനുട്ടില്‍ ആദ്യ അവസരമെത്തി. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ഫിഗോ സിന്‍ഡായ് ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.