28 March 2024 Thursday

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ckmnews

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താറുൽ ഫല്ലാഹീൻ എന്ന പേരിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പുത്തനത്താണി വൈറ്റ് ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.സംഗമ ത്തിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൂട്ടലുകളും ഒത്തുചേരലുകളും ഇല്ലാതിരുന്നത് മനുഷ്യരെ തമ്മിൽ അകറ്റി അത് വീണ്ടെടുക്കാൻ ഇത്തരത്തിലുള്ള സംഗമങ്ങൾ അത്യാവശ്യമാണെന്നും രാജ്യത്തിന് അന്നം തരുന്ന കർഷകർ ഇന്ന് വളരെ പ്രയാസത്തിലാണ് ഇതിന് പരിഹാരം കാണാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു  ജില്ലാ പ്രസിഡണ്ട്  പി പി യൂസഫലി അധ്യക്ഷത വഹിച്ച സംഗമത്തിൽ പി സൈതലവി മാസ്റ്റർ  മുഖ്യപ്രഭാഷണവും ലുഖ്മാൻ അരീക്കോട് ഉദ്ബോധന ക്ലാസ്സും നടത്തി.ജില്ലാ ജനറൽ സെക്രട്ടറി കെ കെ നഹ ആമുഖ പ്രഭാഷണവും  ഭാരവാഹികളായ ഹൈദ്രോസ് ഹാജി തിരൂർ,അബ്ദുൽ കരീം കോട്ടക്കൽ,പി കെ അബ്ദുറഹ്മാൻ കൊണ്ടോട്ടി,മൂസഹാജി മലപ്പുറം, അഡ്വക്കേറ്റ് ആരിഫ്‌,കലാം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു