28 March 2024 Thursday

അമിത്ഷാ കേരളത്തിലേക്ക്; സന്ദര്‍ശനം ബിജെപി-എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ക്കിടെ

ckmnews

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തും. ഈ മാസം 29നാണ് കേന്ദ്രമന്ത്രിയുടെ കേരളാ സന്ദര്‍ശനം. കേരളത്തിലെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷായുടെ വരവ്. തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ വരവില്‍ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ദൗത്യം കൂടി അമിത്ഷായ്ക്കുണ്ട്.