24 April 2024 Wednesday

വിട പറഞ്ഞ പ്രിയസഹപാഠി സിപിയുടെ ഓർമകളെ സ്മരിക്കാൻ സുഹൃത്തുക്കൾ കലാലയത്തിൽ ഒത്തു ചേർന്നു

ckmnews

വിട പറഞ്ഞ പ്രിയസഹപാഠി സിപിയുടെ ഓർമകളെ സ്മരിക്കാൻ സുഹൃത്തുക്കൾ കലാലയത്തിൽ ഒത്തു ചേർന്നു


ചങ്ങരംകുളം:നെല്ലിമരച്ചോട്ടിലെ കൂട്ടുകാരെ 

വേദനയിലാഴ്ത്തിക്കൊണ്ട്, ആകസ്മികമായി മരണത്തെ വരിച്ച പ്രിയ സുഹൃത്ത് കാഞ്ഞിയൂർ സ്വദേശി സി പി മുഹമ്മദിനെ(കുഞ്ഞിപ്പ)ക്ക് അനുശോചനം അർപ്പിക്കാൻ മൂക്കുതല ഹൈസ്കൂളിലെ സഹപാഠികൾ മൂക്കുതല   യൂണിക്ക് കോളേജിൽ ഓത്തു ചേർന്നു.ഇരുപത്തിരണ്ട് ആളുകൾ യോഗത്തിൽ പങ്കെടുത്തു.പങ്കെടുക്കാൻ കഴിയാതെ വന്ന സഹപാഠികൾ വരാൻ പറ്റാത്തതിലുള്ള പ്രയാസങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചു. ഇബ്രാഹിം വി,

ടി മുഹമ്മത്കുട്ടി,അബ്ദുറസാഖ്,മോഹനൻ,രാധാകൃഷ്ണൻ, പി വി മുഹമ്മത്,കെ എം സുലൈമാൻ,വേണുനാഥൻ, എം എം കാദർ,കെ പി രാധ,ഭരതൻ തുടങ്ങിയവർ 

 സി പി യുമായുള്ള  അവരവരുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു സംസാരിച്ചു.യോഗത്തിൽ, സുരേന്ദൻ അധ്യക്ഷത വഹിച്ചു. വിജയൻ വാക്കെത്ത്‌ യോഗം ഉദ്‌ഘാടനം നിർവ്വഹിച്ചു.ഇബ്രാഹിം മൂക്കുതല സ്വാഗതവും, 

രാജ് കെ നന്ദിയും പറഞ്ഞു.