23 April 2024 Tuesday

നിലവിലെ ചാംപ്യന്മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍; കര്‍ണാടകയ്ക്ക് സമനില

ckmnews

മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിയില്‍  നിലവിലെ ചാംപ്യന്മാരായ സര്‍വീസസിനെതിരെ മണിപ്പൂരിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂര്‍ സര്‍വീസസിനെ തോല്‍പ്പിച്ചത്. നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മറ്റൊന്ന് സര്‍വീസസ് പ്രതിരോധ താരം സുനിലിന്റെ സെല്‍ഫ് ഗോളായിരുന്നു. 


അഞ്ചാം മിനിറ്റില്‍ തന്നെ മണിപ്പൂര്‍ ലീഡ് നേടി. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ജെനിഷ് സിംഗ് ഫാര്‍ പോസ്റ്റിലേക്ക്  അതിമനോഹരമായി അടിച്ചു കയറ്റി. 50 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത്  ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.