23 April 2024 Tuesday

പാലക്കാട് ജില്ലയിൽ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം പുരുഷൻമാർക്ക് പിൻസീറ്റ് യാത്ര പാടില്ല നിരോധനം ഏപ്രിൽ 20 വരെ

ckmnews

പാലക്കാട് ജില്ലയിൽ ഇരുചക്രവാഹനങ്ങളിൽ  പിൻസീറ്റ് യാത്ര സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം


പുരുഷൻമാർക്ക് പിൻസീറ്റ് യാത്ര പാടില്ല നിരോധനം ഏപ്രിൽ 20 വരെ


ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല.പോപ്പുലര്‍ ഫ്രണ്ട് ,  ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ്

ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു