19 April 2024 Friday

മലങ്കര ചർച്ച് ബിൽ നടപ്പിലാക്കണം:ജനകീയ സദസ്സ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കല്ലുംപുറത്ത് നടക്കും

ckmnews

മലങ്കര ചർച്ച് ബിൽ നടപ്പിലാക്കണം:ജനകീയ സദസ്സ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കല്ലുംപുറത്ത് നടക്കും


ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍  ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു.


മലങ്കര സഭാംഗങ്ങളുടെ ആരാധനാവകാശവും, ഇടവക പള്ളിയുടെ സ്വത്തുക്കളിന്മേലുള്ള അവകാശം, ഉടമസ്ഥത താത്പര്യം എന്നിവ സംരക്ഷിക്കുന്നതിനായി നിയമ പരിഷ്കരണ കമ്മീഷൻ അധ്യഷൻ സുപ്രീം കോടതി  റിട്ട. ജസ്റ്റിസ് കെ ടി തോമസ്  സർക്കാരിനെ സമർപ്പിച്ച  ചര്‍ച്ച് ബില്‍ 2020 നിയമമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരിക്കുന്ന സാഹചര്യത്തിൽ   ബില്ലിനെ കുറിച്ച്  പള്ളിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് നടത്തുന്നത് .തിങ്കളാഴ്ച  വൈകീട്ട് 4.30 ന്  

കല്ലുപുറം സെന്ററില്‍ വെച്ച് നടക്കുന്ന ജനകീയ സദസ്സ് മുന്‍ ലോകസഭ എം.പി. യും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.യാക്കോബായ സഭ തൃശൂര്‍ ഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ. മാത്യു അബ്രഹാം ആഴന്തറ അദ്ധ്യക്ഷത വഹിക്കും.ജനകീയ സദസ്സില്‍ വിവിധ മത – സാമുദായിക – രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കുമെന്നും ഇടവക വികാരി റവ.ഫാ. ജേക്കബ് കക്കാട്ടില്‍, ട്രസ്റ്റി സി യു ശലമോന്‍, സെക്രടറി പി.സി. കൺവീനർ തോംസൺ കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.