20 April 2024 Saturday

കെഎടിഎഫ് സ്നേഹ സംഗമവും ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു

ckmnews

കെഎടിഎഫ് സ്നേഹ സംഗമവും ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു


എടപ്പാൾ : കേരള അറബിക് ടീച്ചേർസ് എടപ്പാൾ ഉപജില്ല കമ്മിറ്റി എടപ്പാളിൽ സംഘടിപ്പിച്ച സ്നേഹ സംഗമവും ഇഫ്ത്താർ മീറ്റും ശ്രദ്ധേയമായി.വിശ്വാസപരമായും രാഷ്ട്രീയ പരമായും വിവിധ ദിശകളിൽ സഞ്ചരിക്കുന്നവർ ഒരു വേദിയിലിരുന്ന് നാട് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ്മക്ക് സാധ്യമായി. യോചിക്കാൻ കഴിയുന്ന മേഖലകളിൽ പൂർണ്ണമായി യോചിച്ച് അനു രജ്ഞനത്തിലൂടെയും സമവായത്തിലൂടെയും ഒറ്റക്കെട്ടായി ഫാഷിസത്തിനെതിരെയും സമുദായം നേരിടുന്ന മൂല്യചുതികൾക്കെതിരെയും ഒന്നിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 

ഖാസിം ഫൈസി പോത്തനൂർ (സമസ്ത),

സിദ്ദീഖ് മൗലവി (കേരള മുസ്‌ലിം ജമാഅത്ത്),അബ്ദുൽ മജീദ് സുഹരി (കെ.എൻ എം ),

അബ്ദുൽ ലത്തീഫ് സുല്ലമി (വിസ്ഡം),ഖാലിദ് പി.പി. (മർകസു ദഅവ),

മുഹമ്മദ്‌ മാസ്റ്റർ .കെ (ജമാഅത്തെ ഇസ്‌ലാമി),

കെ.എ അബ്ദുൾ ഹക്കീം മാസ്റ്റർ ,ഖാസിം മാസ്റ്റർ ,

കെ എ അബ്ദുസമദ് ,കെ എ അനീസ് എന്നിവർ സംസാരിച്ചു.കെ.എ. ടി.എഫ് എടപ്പാൾ ഉപജില്ല പ്രസിഡന്റ് സി.കെ. സൈനുദ്ധീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ എ.ടി.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുതൂർ സംഗമം ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എഫ് എടപ്പാൾ ഉപജില്ല ഭാരവാഹികളായ വി. ഫഹദ്, പി. അബ്ദുൾ ജലീൽ , കെ എ അബ്ദുൾ റഷീദ്, മുഹമ്മദ് അഷ്റഫ്, സി പി മുഹമ്മദ് സലീം, സി.പി ഹാരിസ് ബിൻ അബൂബക്കർ, പി.പി മുഹമ്മദ് ബഷീർ, ഉബൈദ്. വി , മുഹമ്മദ് ഫൈസൽ, മുഹമ്മദ് ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.