29 March 2024 Friday

പാലക്കാട്ടെ കൊലപാതകങ്ങൾ ആസൂത്രിതം; സുബൈര്‍ വധക്കേസ് പ്രതികള്‍ വലയില്‍: എഡിജിപി

ckmnews

പാലക്കാട്ടെ കൊലപാതകങ്ങൾ ആസൂത്രിതം; സുബൈര്‍ വധക്കേസ് പ്രതികള്‍ വലയില്‍: എഡിജിപി


പാലക്കാട്∙ പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാക്കറെ. എ.സുബൈർ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ശ്രീനിവാസൻ (44) വധക്കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിത കൊലപാതകം തടയുക എളുപ്പമല്ലെന്നും പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും വിജയ് സാക്കറെ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43), ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) എന്നിവരാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.


സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സുബൈറിന്റെ കൊലപാതകത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തിരുന്നു