28 March 2024 Thursday

കരിമ്പനക്കുന്ന് അങ്കണവാടി കെട്ടിടം നാടിന് സമര്‍പിച്ചു

ckmnews

കരിമ്പനക്കുന്ന് അങ്കണവാടി കെട്ടിടം നാടിന് സമര്‍പിച്ചു


എടപ്പാള്‍:വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് അങ്കണവാടി കെട്ടിടം കെ ടി ജലീല്‍ എംഎല്‍എ നാടിന് സമര്‍പിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ അധ്യക്ഷനായി. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങില്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ അനീഷ്, വട്ടംകുളം പഞ്ചായത്തംഗങ്ങളായ എം എ നജീബ്, സുഹൈല ആഷിഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി രാഘവന്‍, കെ വി കുമാരന്‍, എസ് സുജി്ത്ത്, എം മുരളീധരന്‍, പ്രഭാകരന്‍ നടുവട്ടം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം കെ പി റാബിയ സ്വാഗതവും അങ്കണവാടി അധ്യാപിക സൗമ്യ നന്ദിയും പറഞ്ഞു.