29 March 2024 Friday

കേച്ചേരിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു

ckmnews

കേച്ചേരിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു


കേച്ചേരി: തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് മരിച്ചു. കേച്ചേരി തണ്ടിലും സ്വദേശി മനയ്ക്കലാത്ത് പത്മനാഭൻ മകൻ ബിജു 45 ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കേച്ചേരി മണലി യിലാണ്  അപകടമുണ്ടായത്. സംഭവം  നടന്ന ഉടനെ കേച്ചേരി ആക്ടസ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.  മക്കൾ:അഹല്യ, ലക്ഷ്മി