25 April 2024 Thursday

താനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 48 വയസുകാരന്‍ മരിച്ച നിലയിൽ

ckmnews

താനൂർ : മലപ്പുറം താനൂരിൽ കൊവിഡ് ക്വാറന്‍റീനിൽ കഴിയുകയായിരുന്ന 48 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 21 ന് ഷാർജയിൽ നിന്ന് എത്തി തനിച്ച് വീട്ടിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.