18 April 2024 Thursday

തുടര്‍കൊലപാതകങ്ങള്‍:പാലക്കാട് ജില്ലയില്‍ ബുധനാഴ്ചവരെ നിരോധനാജ്ഞ

ckmnews

തുടര്‍കൊലപാതകങ്ങള്‍:പാലക്കാട് ജില്ലയില്‍ ബുധനാഴ്ചവരെ നിരോധനാജ്ഞ


പാലക്കാട്: തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ 20 വരെയാണ് നിരോധനാജ്ഞ. ഇതുപ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമൊ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല.


ഇന്ത്യൻ ആംസ് ആക്ട് സെക്ഷൻ നാല് പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുകയോ അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കുംവിധം സമൂഹത്തിൽ ഉഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടുളളതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും നിയമപാലന വിഭാഗത്തിനും ഉത്തരവ് ബാധകമല്ല.


പാലക്കാട് ജില്ലയിൽ രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.