25 April 2024 Thursday

പാലക്കാട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു; പരിക്ക് ഗുരുതരം

ckmnews



പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടേറ്റു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണത്തില്‍ ശ്രീനിവാസന് ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.