25 April 2024 Thursday

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

ckmnews

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി, പാലക്കാട്, വയനാട്, പത്തനംതിട്ട, കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയില്‍ ഇന്ന് ഉച്ചക്ക് ശേഷം / രാത്രി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത. പകല്‍ താപനില കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.