25 April 2024 Thursday

കളഞ്ഞ് കിട്ടിയ മൂന്നര പവന്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു മഠത്തുംപുറം സ്വദേശിയായ സുരേഷ് പുണ്യദിനത്തിൽ നടത്തിയത് പുണ്യപ്രവർത്തി

ckmnews

കളഞ്ഞ് കിട്ടിയ മൂന്നര പവന്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു

മഠത്തുംപുറം സ്വദേശിയായ സുരേഷ് പുണ്യദിനത്തിൽ നടത്തിയത് പുണ്യപ്രവർത്തി


ചങ്ങരംകുളം:കളഞ്ഞ് കിട്ടിയ മൂന്നര പവന്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു.വെളിയംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെകെ രാജന്റെ സഹോദരനും കോക്കൂർ മഠത്തുംപുറം സ്വദേശിയുമായ സുരേഷിനാണ് കോക്കൂർ പാലച്ചോട് നിന്ന് മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണചെയിൽ കിട്ടിയത്.ഉടമയെ കണ്ടെത്താൻ ശ്രമം നടത്തുന്നതിനിടെയാണ് ചങ്ങരംകുളം ന്യൂസിന്റെ വാട്ട്സപ്പ് ഗ്രൂപ്പ് വഴി കക്കിടിപ്പുറം സ്വദേശിനിയായ യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.തുടർന്ന് സുരേഷ് ഇവരുമായി ബന്ധപ്പെട്ട് വീണ് കിട്ടിയ സ്വർണ്ണാഭരണം ഇവരുടേതാണെന്ന് ഉറപ്പ് വരുത്തുകയായായിരുന്നു.സഹോദരൻ കെ കെ രാജന് ഒപ്പം ചങ്ങരംകുളം സ്റ്റേഷനിലെത്തിയ സുരേഷ് ഉദ്ധ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഉടമക്ക് ആഭരണം കൈമാറുകയായിരുന്നു