19 April 2024 Friday

പി കെ ജയരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ckmnews

പി കെ ജയരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു


ചങ്ങരംകുളം:പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പി കെ ജയരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പുകസ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ഡോ വി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.പുകസ സംസ്ഥാന സെക്രട്ടറി പ്രൊഫ.എം എം നാരായണൻ ആലങ്കോട് ലീലാകൃഷ്ണന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഡോ ഇ എം സുരജപി പി വാസുദേവൻ പിബി ഋഷികേശൻ,ഹരിയാനന്ദ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രകാശനച്ചടങ്ങിൽ ബ്ലോക് മെമ്പറും ഗായകനുമായ ടി രാമദാസിൻ്റെ നേതൃത്വത്തിൽ പാടിപ്പതിഞ്ഞ ഗാനങ്ങളുടെ ആലാപനം നടന്നു. കാണി സിനിമാ ഹാളിൽ നടന്ന ചടങ്ങിന് പുകസ എക്സിക്യുട്ടീവ് അംഗം ടിഎ പ്രഭാകരൻ നന്ദി അറിയിച്ചു.