25 April 2024 Thursday

നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു

ckmnews

നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു


പാലക്കാട്∙നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്.

ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.