19 April 2024 Friday

കുടുംബ കലഹം:പാലക്കാട് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു

ckmnews

കുടുംബ കലഹം:പാലക്കാട് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു


തച്ചനാട്ടുകര (പാലക്കാട്): ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. കൊടക്കാട് ആമിയും കുന്ന് ചക്കാലകുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ (35) തലക്കടിച്ചു കൊന്നത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

പ്രതി ഹംസ നാട്ടുകൽ പൊലീസിൽ കീഴടങ്ങി. വീടിന് പുറകുവശത്തെ റബർ തോട്ടത്തിലാണ് കൃത്യം നടത്തിയത്. മക്കൾ: അഫ്ന, അഫ്നാൻ.