25 April 2024 Thursday

മയക്ക്മരുന്ന് വിൽപന:4ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ പിടിയിലായത് ജിംനേഷ്യൻ നടത്തിപ്പുകാരൻ അടക്കം എടപ്പാൾ സ്വദേശികളായ 3പർ

ckmnews

മയക്ക്മരുന്ന് വിൽപന:4ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ


പിടിയിലായത് ജിംനേഷ്യൻ നടത്തിപ്പുകാരൻ അടക്കം എടപ്പാൾ സ്വദേശികളായ 3പർ


അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നയ MDMA യുമായി ജിംനേഷ്യം ഓണർ ഉൾപ്പെടെ 3 പേരെ തൃശ്ശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായാണ് മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ നൗഫൽ(32) എടപ്പാൾ നെല്ലിശ്ശേരി സ്വദേശി ആന്തൂർ വളപ്പിൽ ഷാജഹാൻ(36)എടപ്പാൾ മേലേതിൽ വീട്ടിൽ ജസീം(27) എന്നിവർ പോലീസിന്റെ പിടിയിലായത്.തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ്  വെസ്റ്റ് എസ്ഐ കെസി ബൈജു,എഎസ്ഐ ബെന്നി,സിപിഒ മാരായ അഭീഷ് ആന്റണി,വിപിൻ സിഎ ,അനിൽകുമാർ പിസി,ശ്രീരാശ് എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.പ്രതികളിൽ നൗഫൽ എടപ്പാൾ വട്ടംകുളത്ത് ജിംനേഷ്യം നടത്തി വരികയായിരുന്നുവെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു