28 March 2024 Thursday

എടപ്പാളിൽ അറബ് പൗരൻമാർ നോമ്പ് തുറ സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ആയുർഗ്രീൻ ആശുപത്രിയിൽ   ചികിൽസക്ക് എത്തിയ അറബ് പൗരൻമാർ നോമ്പ് തുറ സംഘടിപ്പിച്ചു. സഊദി അറേബ്യ, ഒമാൻ, യു എ ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പഞ്ചായത്തിലെ ജനപ്രതിനിധികളെയും പത്രപ്രവർത്തകരെയും പങ്കെടുപ്പിച്ച് അറബ് രീതിയിലുള്ള നോമ്പ് തുറയാണ് നടത്തിയത്.

ആയുർഗ്രീനിൽ 5 വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന റോബോട്ടിക്ക് റിഹാബിലിറ്റേഷൻ വിഭാഗം അധിഥികൾക്കായി പരിചയപ്പെടുത്തി.

സെലിക്ക്, ജരീഷ്, ഹരീസ്, മർഗൂഗ്‌ തുടങ്ങിയ 20 ൽ അധികം അറബി വിഭവങ്ങൾ ചേർത്തൊരുക്കിയ നോമ്പ് തുറ വ്യത്യസ്ത രുചി ഭേദങ്ങളാണ് നൽകിയത്.

മാനേജിംഗ് ഡയറക്ടർ ഡോ.സക്കരിയ, മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ള , പ്രൊജക്ട് ഡയറക്ടർ അബ്ദുലത്തീഫ്,

ഡയറക്ടർമാരായ ഹമീദ് ഹാജി എടപ്പാൽ, അലി. പി.കെ., ദീനാർ ഹുസൈൻ ഹാജി, മുജീബ് അയിലക്കാട് ,ഹരീസ് തുടങ്ങിയവർ സംസാരിച്ചു. ഗെറ്റ് വെൽ ഹോസ്പിറ്റൽ ഡയറക്ടർ മാരായ ഡോക്ടർ ഹക്കീം ഡോക്ടർ നൗഫൽ എന്നിവർ ആശംസകൾ അറിയിച്ചു.ഷഡ് രസ , റസ്റ്റാറന്റ് മാനേജർ ശബാബ്,ശംസുദ്ദീൻ, ജിനേഷ്- അതിഥികളെ സ്വകരിച്ചു.

ആയുർഗ്രീൻ ഓപ്പറേഷൻ ഓഫീസർ ജിയാസ് നന്ദി രേഖപ്പെടുത്തി