29 March 2024 Friday

ആലംകോട് പഞ്ചായത്തില്‍ ഇന്ന് നടന്ന ആന്റിജെന്‍ ടെസ്റ്റ് മുഴുവന്‍ നഗറ്റീവ്

ckmnews


ആലംകോട് :ആലംകോട് ഗ്രാമപഞ്ചായത്തിലെ കോവിഡ്-19വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി ഇന്ന് 9, 10 വാർഡിലെ  പൊതുജനങ്ങൾക്കായി നടത്തിയ സ്രവപരിശോധന ഫലം ആശ്വാസകരം 


 പരിശോധന നടത്തിയ 111 ആളുകളുടെയും വളന്റിയർമാരിലുമായി നടത്തിയ ആന്റിജൻ ടെസ്റ്റുകൾ എല്ലാം നെഗറ്റിവായി . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് M K അൻവർ. 

വാർഡ്‌മെമ്പർ അംബിക ടീച്ചർ,  ഹെൽത്ത് സെന്ററിലെ സിസ്റ്റേഴ്സിന്റെയും,  ആശാവർക്കർമാരുടെയും, വളണ്ടിയർമാരുടെയും നേതൃത്വത്തിൽ കോക്കൂർ ടെക്നിക്കൽ ഹൈസ്കൂളിൽ വെച്ചാണ് പരിശോധന നടന്നത്.