28 March 2024 Thursday

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പൂട്ടാനൊരുങ്ങി പോലീസ് ചങ്ങരംകുളത്ത് കനത്ത പരിശോധന

ckmnews


ചങ്ങരംകുളം:നിയന്ത്രണങ്ങള്‍ ലംഘിച്ച് ടൗണില്‍ ഇറങ്ങുന്നവരെ കണ്ടെത്താന്‍ ചങ്ങരംകുളം പോലീസ് പരിശോധന ശക്തമാക്കി.താലൂക്കില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് ചങ്ങരംകുളം പോലീസ് പരിശോധന ശക്തമാക്കിയത്.ചങ്ങരംകുളം ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് ശേഷം എസ്ഐ ഹരിഹരസൂനു,എഎസ്ഐമാരായ വിജയന്‍,ഷിജിമോന്‍,എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയ നിരവധി പേര്‍ക്കെതിരെ കേസെടുത്തു.വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്ന് എസ്ഐ പറഞ്ഞു