നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. രക്തസമ്മര്‍ദം ഉയര്‍ന്ന് ഗുരുതരാവസ്ഥയിലായ വാസുദേവനെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
ഒറ്റാല്‍ എന്ന ചിത്രത്തിനുപുറമേ ഭയാനകം, കാറ്റിലൊരു പായ് കപ്പല്‍ മാ മുതലായ ഷോര്‍ട്ട്ഫിലിമുകളിലും വാസുദേവന്‍ അഭിനയിച്ചിട്ടുണ്ട്. കുമരകം വാസുദേവന്‍ എന്നറിയപ്പെട്ടിരുന്ന വാസുദേവന്‍ പിന്നീട് ഒറ്റാലിലെ കഥാപാത്രം നിരൂപക പ്രശംസ പിടിച്ചുപറ്റിയതോടെ ഒറ്റാല്‍ വാസുദേവനായി മാറുകയായിരുന്നു.
ഒറ്റാലില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയായിരുന്നു വാസുദേവന്‍ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനം നടത്തുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ടുമുട്ടിയ ജയരാജ് തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.