24 April 2024 Wednesday

രണ്ടു ദിവസം മുൻപു തൃശ്ശൂരിൽ നിന്നും കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി.

ckmnews

രണ്ടു ദിവസം മുൻപു തൃശ്ശൂരിൽ നിന്നും കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി.


തൃശൂർ∙ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


രണ്ടു ദിവസം മുൻപാണു സുജിത്തിനെ കാണാതായത്. രണ്ടു ദിവസം മുൻപ് ഉത്സവാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സുജിത്തിനെ പിന്നീട് കാണാതായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്ക്കു സമീപം കണ്ടത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.