29 March 2024 Friday

പ്രശസ്ത നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

ckmnews

കോട്ടയം: പ്രശസ്ത നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കോട്ടയം ​ മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു.


മമ്മൂട്ടി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 1985-ൽ പുറത്തിറങ്ങിയ 'യാത്ര'. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം.


ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് 'ഓളങ്ങൾ'. അമോൽ പലേക്കർ ആദ്യമായി മലയാളത്തിൽ വേഷമിട്ട 'ഓളങ്ങളി'ൽ പൂർണിമ ജയറാമായിരുന്നു നായിക. ഇളയരാജ സംഗീതം നിർവഹിച്ച സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.