25 April 2024 Thursday

വെളിയങ്കോട് ജല ജീവൻ പദ്ധതിക്ക് തുടക്കമായി

ckmnews

വെളിയങ്കോട്  ജല ജീവൻ പദ്ധതിക്ക്  തുടക്കമായി


എരമംഗലം :വെളിയങ്കോട്   പഞ്ചായത്തിലെ  കുടിവെള്ള ക്ഷാമം  പൂർണ്ണമായും പരിഹരിക്കുന്നതിൻ്റെ ഭാഗമായി ,   വീടുകളിൾ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി  കേന്ദ്ര - സംസ്ഥാന  സർക്കാറുകൾ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന  ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ  ജലജീവൻ 

മിഷ്യൻ്റെ  പഞ്ചായത്ത്  തല ജനകീയ ജലസഭ പി നന്ദകുമാർ എം .എൽ .എ . ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു.മുഖ്യ പ്രഭാഷണം  നടത്തി.കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ . ഇ .എസ്  , KARD പ്രൊജക്ട് ഹെഡ് ,  . കെ. ഡി.ജോസഫ് തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത്  സ്വാഗതം പറഞ്ഞ  ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ. സുബൈർ ,  ആരിഫ നാസർ ,  ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർപേഴ്ണൻ 

താജുന്നിസ ,  ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ പോഴത്ത് , പഞ്ചായത്ത് അംഗങ്ങളായ ഹുസ്സൈൻ

പാടത്തകായിൽ , ഷീജ സുരേഷ് ,  വിവിധ  സംഘടനകളെ പ്രതിനിധീകരിച്ച് , കെ.എം . അനന്തകൃഷ്ണൻ , സുനിൽ  കാരാട്ടേൽ , പി. രാജൻ , ഷമീർഇടിയാട്ടേൽ , പി. എൻ .  മുഹമ്മദ് കുഞ്ഞിമോൻ , കെ. രാമകൃഷണൻ , എം.സി. നസീർ ,  വി. പി. അലി തുടങ്ങിയവർ സംസാരിച്ചു.പദ്ധതി പ്രകാരം   8100  വീടുകളിലേക്ക് പൈപ്പിലൂടെ  ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിന്  , 71 - കോടി രൂപയുടെ ഭരണാനുമതിയാണ്   ലഭ്യമായിട്ടുള്ളത് . ഗ്രാമ  പഞ്ചായത്ത്

പരിധിക്കുള്ളിൾ  120 കിലോമീറ്റർ  നീളത്തിൽ  42 കോടി  രൂപ ചെലവിട്ട്  വിതരണ ശൃംഖല  ഒരുക്കുന്നതിന്  കേരള വാട്ടർ അതോറിറ്റി , മിഡ്ലാൻ്റ്  എഞ്ചിനീയറിംഗ് കമ്പിനിയുമായി കരാർ  ചെയ്തിട്ടുണ്ട് .  നേരത്തെ ഗ്രാമ പഞ്ചായത്ത്  , കേരള വാട്ടർ അതോറിറ്റിയുമായും പദ്ധതിയുടെ  സഹായ ഏജൻസിയായ  കേരള അസോസിയേഷൻ ഫോർ റൂറൽഡവലപ്പ്മെൻൻ്റ് മായും  ത്രികക്ഷി  കരാറിൽ ഏർപ്പെട്ടിരുന്നു.രണ്ട് മാസത്തിനുള്ളിൾ പഞ്ചായത്തിലെ ദേശീയ , സംസ്ഥാന , പഞ്ചായത്ത് റോഡുകക്ക്  അടിയിലൂടെ പൈപ്പ്  ലൈൻ സ്ഥാപിക്കുന്നതിൻ്റെ  പ്രവ്യത്തി ആരംഭിക്കും.22 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള  ടാങ്ക്  നിർമ്മിക്കുന്നതിന് 30 സെൻ്റ് സ്ഥലം പൊതു ജന പങ്കാളിത്തത്തോടെ കണ്ടെത്തി നല്കുന്നതിനും ഇതിനായി  പ്രത്യേക യോഗം ചേരുന്നതിനും ,  2023 അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു.എരമംഗലം കിളിയിൽ  പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന  ജലസഭ യോഗത്തിൽ  

ജനപ്രതിനിധികൾ , പൗര പ്രമുഖർ ,  രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക  , സന്നദ്ധ  പ്രതിനിധികൾ, കുടുംബശീ , അംഗൻവാടി , തൊഴിലുറപ്പ് പദ്ധതി , ആശ പ്രവർത്തകർ

തുടങ്ങിയവർ  പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്  സെക്രട്ടറി കെ. കെ .രാജൻ  നന്ദി പറഞ്ഞു .