25 April 2024 Thursday

കോൾ കൊയ്ത നെല്ല് സംഭരിക്കാൻ സംവിധാനം ഏർപ്പെടുത്തണം:സ്വതന്ത്ര കർഷക സംഘം

ckmnews

കോൾ കൊയ്ത നെല്ല് സംഭരിക്കാൻ സംവിധാനം ഏർപ്പെടുത്തണം:സ്വതന്ത്ര കർഷക സംഘം


ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിൽ വേനൽമഴ കർഷകരെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും  സംഭരണം കാലതാമസം വന്നാൽ വൈക്കോലിനൊപ്പം നെല്ലും നശിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇത് കർഷകരെ കടക്കെണിയിലേക്ക് എത്തിക്കുമെന്നും സ്വതന്ത്ര കർഷകസംഘം.പല സാമ്പത്തിക ഇടപാടുകൾ നടത്തിയാണ് കർഷകർ കൃഷി ഇറക്കിയിട്ടുള്ളത് കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടനെ നഷ്ടപരിഹാരം നൽകുകയും,അവരുടെ വായ്പകളിൽ പലിശ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗം  ജില്ലാ പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിൻ എന്റെ പാർട്ടിക്ക് എന്റെ ഹാദിയാ പഞ്ചായത്ത് തല ഉദ്ഘാടന യോഗത്തിൽ വച്ച് ജില്ലാ പ്രസിഡണ്ട് നിർവഹിച്ചു.യോഗത്തിൽ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം പ്രസിഡണ്ട് മാനു മാമ്പയിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി സലീം കോക്കൂർ ആലിക്കുട്ടി കെ വി  അബ്ദുള്ളക്കുട്ടി എറവറാംകുന്ന്,മനീഷ് കുമാർ കുഞ്ഞിമരക്കാർ  തലാപ്പിൽ മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു