19 April 2024 Friday

സംസ്ഥാനത്ത് ലഭിക്കുന്നത് നാലിരട്ടി മഴ; ഏപ്രില്‍ 6 മുതല്‍ 12 വരെ ലഭിച്ചത് 101.8mm മഴ

ckmnews

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് സാധാരണ സാഹചര്യത്തെ അപേക്ഷിച്ച് നാലിരട്ടി മഴ. ഏപ്രില്‍ 6 മുതല്‍ 12 വരെ സംസ്ഥാനത്ത് ലഭിച്ചത് 101.8 mm മഴയാണ്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 25.33 mm മഴയാണ്. ഏപ്രില്‍ മാസം മുഴുവന്‍ ശരാശരി സംസ്ഥാനത്ത് ലഭിച്ച് വന്നിരുന്നത് 105.1 mm മഴയാണ്. എന്നാല്‍ ഏപ്രില്‍ മാസത്തിലെ ആദ്യ 12 ദിവസം ലഭിച്ചത് 117.6 mm മഴയാണ്.