19 April 2024 Friday

പൊന്നാനിയിൽ കോവിഡ് ആശുപത്രി ആരംഭിക്കണം:മുസ്ലിംലീഗ്

ckmnews

*പൊന്നാനിയിൽ കോവിഡ് ആശുപത്രി ആരംഭിക്കണം:മുസ്ലിംലീഗ് 


ചങ്ങരംകുളം:പൊന്നാനി താലൂക്കിൽ കോവിഡ് വ്യാപനം ദിനം പ്രധി കൂടിവരുന്ന സാഹചര്യത്തിൽ അടിയന്തിരമായി പൊന്നാനി താലൂക്കിൽ കോവിഡ് ആശുപത്രി  ആരംഭിക്കണമെന്ന് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളുടെ  ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പൊന്നാനി താലൂക്ക് ആശുപത്രിയോ,പൊന്നാനിയിലെ സർക്കാർ സ്തീകളുടെയും കൂട്ടികളുടെയും   ആശുപത്രിയോ  ഇതിനായി ഉപയോഗിക്കണം .കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച രോഗികളെ ജില്ലയുടെ വടക്കേ അറ്റത്ത് കിടക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ആംബുലൻസ്ന്ന് വേണ്ടി രണ്ട് ദിവസം വരെ കാത്ത് നിൽക്കേണ്ടതായി വന്നു.ഇത്തരം സാഹചര്യത്തിൽ രോഗ വ്യാപനം കൂടുവാൻ കാരണമാകുന്നു.പൊന്നാനി യിലെ രണ്ടിലെ ഒരാസ്പത്രയിൽ കോവിഡ് ചികിത്സ ആരംഭിച്ചൽ ജനങ്ങൾക്ക് വളരെ പ്രയോജനമാകും 


പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക് ഡൗണും തുടർന്നുള്ള നിരോധനാജ്ഞ കാരണത്താൽ ഈ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം വളരെയധികം പ്രയാസത്തിലാണ് മത്സ്യ തൊഴിലാളികളും, ദിവസക്കൂലി ക്ക് ജോലി ചെയ്ത് വരുന്നവരടക്കം എല്ലാവിഭാഗം ജനങ്ങളും പട്ടിണിയിലേക്കാണ് പോകുന്നത് ഇതിന്ന് പരിഹാരം എന്നനിലക്ക് താലൂക്കിലെ മുഴുവൻ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം കിറ്റുകളും,  റേഷനും

അടിയന്തരമായി സർക്കാർ  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാറിന് അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിലാങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉഭയോജിച്ചു ഭക്ഷണ കിറ്റ് വിതരണം ചെയ്യനുള്ള അനുമതി നൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും,നിയമ സഭ പ്രധിനിധി എന്നനിലക്ക് സ്പീക്കർക്കും കത്തുകൾ ഇമെയിൽ വഴി അയച്ചു. പി.പി.യൂസഫലി അധ്യക്ഷത വഹിച്ചു. ബഷീർ കക്കിടിക്കൽ,എം.കെ അൻവർ, കെ.വി എ കാദർ, ടി.വി ആഹമ്മദുണ്ണി കാളാച്ചാൽ, കെ ഹമീദ്,സി.കെ ബാപ്പു നു ഹാജി, എം.ടി സീതി മാസ്റ്റർ, ഉസ്മാൻ പന്താവൂർ, സലീം കോക്കൂർ, ഇ.വി ബഷീർ മൗലവി, ഒ.വി സിദ്ദീഖ് എന്നിവർ പങ്കെടുത്തു.