20 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന്

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന് 


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ആലംകോട് ഉദിനുപറമ്പ് മേഖല ഉൾപ്പെടുന്ന ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും.ഇലക്ഷൻ പ്രഖ്യാപനം നാളെ ഉണ്ടാവും.പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവും ഏഴാം വാർഡ് മെമ്പറും ആയിരുന്ന എപി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം ലെ ജയന്തിയും,യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ശശിയും ആണ് മത്സര രംഗത്തുള്ളത്.ഇവർ ഇലക്ഷൻ പ്രചരണ രംഗത്ത് സജീവമാണ്