29 March 2024 Friday

കെട്ടിടം പണിയാൻ കെ റെയിലിന്റെ അനുമതി ആവശ്യമില്ല; വീട് നിർമ്മാണത്തിന് അനുമതി

ckmnews

സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂ​ഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. പ‍ഞ്ചായത്തിൽ പണം അടച്ച ശേഷം വീടിന്റെ രണ്ടാംനില നിർമ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീട് നിർമ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ റെയിൽ അധികൃതർ വിശദീകരണവുമായെത്തിയതും വീട് നിർമ്മാണത്തിന് അനുമതി നൽകിയതും.