24 April 2024 Wednesday

‘വെന്‍റിലേറ്റര്‍ നീക്കി, കുടുംബാംഗങ്ങളുമായി സംസാരിച്ചു’; സുഖംപ്രാപിച്ച് ശ്രീനിവാസൻ

ckmnews

കൊച്ചി: നടൻ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു


മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്കു വിധേയനാക്കി.