28 March 2024 Thursday

കുന്നംകുളത്ത് ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ

ckmnews

കുന്നംകുളത്ത് ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ


കുന്നംകുളം: ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ.മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത 3 പേരാണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഡി ശ്രീജിത്ത്, അഡീഷണല്‍ എസ് ഐ ഷെക്കിര്‍ അഹ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാതെ മോഷ്ടാക്കള്‍ പിടിയിലായത്.കുന്നംകുളം മേഖലയില്‍നിന്ന് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ നഷ്ടമായത് 3 ബൈക്കുകളാണ്. ഡിയോ, സ്‌പ്ലെന്‍ഡര്‍, പാഷന്‍ പ്ലസ് ബൈക്കുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മാത്രം മോഷണം പോയത് 2 ബൈക്കുകളാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചിട്ടുള്ളത്.മോഷണ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .