25 April 2024 Thursday

എസ്.കെ.എസ്.എസ്.എഫ് റമസാൻ പ്രഭാഷണത്തിന് തുടക്കമായി.

ckmnews

എസ്.കെ.എസ്.എസ്.എഫ് റമസാൻ പ്രഭാഷണത്തിന് തുടക്കമായി.


എരമംഗലം:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് വുമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന റമസാൻ പ്രഭാഷണത്തിന് വെളിയങ്കോട് ബീവിപ്പടി അൽതമാം കൺവെൻഷൻ സെൻ്ററിൽ തുടക്കമായി.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. കെ.വി മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷനായി. എ.എം നൗഷാദ് ബാഖവി പ്രഭാഷണം നടത്തി.ഷഹീർ അൻവരി പുറങ്ങ് സ്വാഗതവും ജഅഫർ അച്ചോട്ടിച്ചിറ നന്ദിയും പറഞ്ഞു.ബുധനാഴ്ച രാവിലെ 9.30ന്  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.


.