പഴഞ്ഞി ഗവ: സ്കൂളിന് ഹോക്കി കിറ്റ് സമ്മാനിച്ച് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി
പഴഞ്ഞി ഗവ: സ്കൂളിന് ഹോക്കി കിറ്റ് സമ്മാനിച്ച് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി
പെരുമ്പിലാവ്:പഴഞ്ഞി സ്കൂളിലെ ചുണക്കുട്ടികൾ ഇനി അന്താരാഷ്ട്ര നിലവാരമുള്ള ഹോക്കി സ്റ്റിക്കുകൾ കൊണ്ട് കളിക്കും. ജില്ലാതല മത്സരങ്ങളിൽ വിജയികളായ കുന്നംകുളം ഉപജില്ലയിലെ ഏക ഹോക്കി ടീമായ പഴഞ്ഞി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഹോക്കി ടീമിനാണ് 1 ലക്ഷം രൂപയോളം വിലവരുന്ന ഹോക്കി ഉപകരണങ്ങൾ ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജലന്തറിൽ നിന്ന് എത്തിച്ചു നൽകിയിരിക്കുന്നത്.മികച്ച വിജയം കരസ്ഥമാക്കിയ പഴഞ്ഞി സ്കൂളിലെ ഹോക്കി ടീമിൻ്റെ പരാധീനതകളെ കുറിച്ച് മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി 20 കാർബൺ ഹോക്കി സ്റ്റിക്കുകൾ, 25 ടർഫ് ഹോക്കി ബോളുകൾ, ഗോൾകീപ്പർ സെറ്റ് എന്നിവ സമ്മാനിക്കാൻ തീരുമാനിച്ചത്.സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും കുന്നംകുളം നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്റ്റൻ സ്ക്കൂൾ ഹോക്കി ടീമിന് കിറ്റ് കൈമാറി.സ്ക്കൂളിലെ കായികാധ്യാപകൻ കെ.സുജീഷിനെ ചടങ്ങിൽ ആദരിച്ചു. സി.യു സത്യൻ പൊന്നാട അണീക്കുകയും ഗ്രിഗറി സക്കറിയ ഉപഹാരം കൈമാറുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.ജി രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ.ടി ഷാജൻ മാസ്റ്റർ, ബബിത ഫിലോ സ്കൂൾ ഹെഡ്മിസ്ട്രസ് ഷെർളി തോമസ് മുൻ കായിക അധ്യാപകൻ സി.വി വർഗ്ഗീസ് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ പി.എം ബെന്നി, ജിനാഷ് തെക്കേകര, അഡ്വ : പ്രിനു പി.വർക്കി എന്നിവർ സംസാരിച്ചു ഷെമീർ ഇഞ്ചിക്കാലയിൽ സ്വാഗതവും സക്കറിയ ചീരൻ നന്ദിയും പറഞ്ഞു.