23 April 2024 Tuesday

പ്രശസ്ത സിനിമ താരം റോജ ആന്ധ്രയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ckmnews

പ്രശസ്ത സിനിമ താരം റോജ ആന്ധ്രയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


അമരാവതി: തെന്നിന്ത്യൻ താരറാണിയായിരുന്ന റോജ ഉൾപ്പെടെ ആന്ധ്രപ്രദേശിൽ 25 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.13 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പഴയ മന്ത്രിസഭയിലെ 11 പേരെ നിലനിർത്തി.


അമരാവതിയിൽ നടന്ന പൊതുചടങ്ങിൽ ഗവർണർ ബിശ്വഭൂഷൻ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാതി, സമുദായാടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ പുനഃസംഘാടനം. പത്തു മന്ത്രിസ്ഥാനങ്ങൾ പിന്നാക്കവിഭാഗങ്ങൾക്കാണ്. മുൻമന്ത്രിസഭയിലേതുപോലെ അഞ്ചുപേർക്ക് ഉപമുഖ്യമന്ത്രിപദം നൽകിയിട്ടുണ്ട്.വിനോദസഞ്ചാരം, സാംസ്കാരികം, യുവജനകാര്യം എന്നീ വകുപ്പുകളാണ് ലഭിച്ചത്. വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായ കെ.ആർ. റോജ രണ്ടാം തവണയാണ് നഗരി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.