19 April 2024 Friday

ഗ്രാമം കൂട്ടായ്‌മയുടെ വിഷു പെരുന്നാൾ എന്നിവയെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ckmnews

ഗ്രാമം കൂട്ടായ്‌മയുടെ വിഷു പെരുന്നാൾ എന്നിവയെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു


എടപ്പാൾ:വെങ്ങിനിക്കര ഗ്രാമം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ വിഷു റംസാൻ എന്നിവയെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വെങ്ങിനിക്കര  വായനശാലയിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാവ്

കെപി നാരായണപിഷാരടി,ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി മാസ്റ്റർ 

ജില്ലാതലത്തിൽ

സംസ്‌കൃത സ്‌കോളർഷിപ്പ് രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനുശ്രീ ബിജു എന്നിവരെ

ആദരിച്ചു.ചടങ്ങിൽ ഗ്രാമത്തിലെ സുമനസ്സുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ പാലക്കാട് വടക്കാഞ്ചേരിയിൽ

പ്രവർത്തിക്കുന്ന സ്നേഹലയ ചാരിറ്റബിൾ ട്രസ്റ്റ് ന്

കൈമാറുകയും ചെയ്തു.പ്രദേശത്തെ നിർദ്ധരരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റിനോടൊപ്പം കോടി വസ്ത്രങ്ങളും വിതരണം നടത്തി.കൂട്ടായ്മയിൽ പുതിയതായി അംഗത്വം എടുത്ത അംഗങ്ങൾക്കുള്ള

പ്രിവിലേജ് കാർഡ് വിതരണവും വേദിയിൽ നടന്നു.പരിപാടിക്ക് കൂട്ടായ്‌മ വൈസ്‌ പ്രസിഡന്റ് പിവി വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.കൂട്ടായ്‌മ സെക്രട്ടറി രാജീവ് മാക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങ്

കൂട്ടായ്‌മ പ്രസിഡന്റ് ഐവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഡോക്ടർ അച്യുതനുണ്ണി മാസ്റ്ററെ വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗവും കൂട്ടായ്‌മയുടെ മുൻ പ്രസിഡണ്ടുമായ കെബി റാബിയ പൊന്നാട ചാർത്തി പുരസ്കാരം നൽകി ആദരിച്ചു.കുമാരി അനുശ്രീ ബിജുവിനെ പിവി വാസുദേവൻ മാസ്റ്റർ പുരസ്കാരം നൽകി ആദരിച്ചു.ഐവി ടീച്ചർ

ചാരിറ്റബിൾ ട്രസ്റ്റ്നുള്ള  വസ്ത്ര വിതരണം നടത്തി.അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം പുരസ്‌കാര ജേതാവ് ഡോക്ടർ അച്യുതനുണ്ണി മാസ്റ്റർ നിർവഹിച്ചു.സെക്രട്ടറി രാജീവ് മാക്കോത്ത് ജോയിന്റ് സെക്രട്ടറി അലിമോൻ ഒവി എന്നിവർ ചേർന്ന് ഭക്ഷ്യകിറ്റ്  വിതരണോദ്ഘാടനം നടത്തി.രാജീവ്,പ്രജിത്ത്,അലിമോൻ ഒവി

എന്നിവർ കിടപ്പ് രോഗികൾക്കുള്ള

ഭക്ഷ്യകിറ്റും കോടി വസ്ത്രങ്ങളും വീടുകളിൽ എത്തിച്ചു നൽകി.സമിതി അംഗം അലി കാര്യാട്ട് ആശംസയും സുഹൈൽ ചടങ്ങിന് നന്ദിയും പറഞ്ഞു