24 April 2024 Wednesday

ആസിഡ് സംഗീത ശ്രീനിവാസൻ്റെ നോവൽ ചർച്ച നടത്തി

ckmnews

ആസിഡ് സംഗീത ശ്രീനിവാസൻ്റെ നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ ആസിഡ് നോവൽ ചർച്ച ചെയ്തു. ലെസ്ബിയൻ പ്രണയത്തിൻ്റെ സങ്കീർണ്ണവും വിസ്ഫോടനാത്മകവുമായ അനുഭവതലങ്ങൾ ഈ നോവലിൽ അവതരിപ്പിക്കുന്നു എന്ന് ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആ മുഖപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷത വഹിച്ചു എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. ചന്ദ്രിക രാമനുണ്ണി ആശംസകൾ അറിയിച്ചു.വിഖ്യാതനായ എഴുത്തുകാരൻ വിക്ടർ ഹ്യൂഗോ രചിച്ച ചിരിക്കുന്ന മനുഷ്യൻ എന്ന ഗ്രന്ഥം വികെ പി ബാലചന്ദ്രൻ വിവർത്തനം നിർവ്വഹിച്ചത് കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.