24 April 2024 Wednesday

യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തമാർ ഹൈദരാലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി

ckmnews

യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തമാർ

ഹൈദരാലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ  പ്രാർത്ഥന നടത്തി


ചങ്ങരംകുളം : മുസ്ലീം ലീഗ് മുൻ സംസ്ഥാന അദ്ധ്യക്ഷനും  ആത്മീയ ആചാരനുമായ  പാണക്കാട്  ഹൈദരാലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം അടക്കം ചെയ്ത പാണക്കാട് ജുമാ മസ്ജിദ് കബറിടത്തിലെത്തി കഴിഞ്ഞ ദിവസം യാക്കോബായ സുറിയാനി  സഭ മെത്രാപ്പോലീത്തമാർ  പ്രാർത്ഥന നടത്തി.മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ .ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത , ഡോ.കുരിയാക്കോസ് മാർ തെയോഫിലോസ്  , പൗലോസ് മാർ ഐറെനിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ട്രസ്റ്റി ഷാജി ചൂണ്ടയിൽ , സഭാ സെക്രട്ടറി അഡ്വ പീറ്റർ കെ ഏലീയാസ് , വൈദീക സെക്രട്ടറി ഫാ. സ്ളീബാ പോൾ വട്ടവേലിൽ കോർ - എപ്പിസ്കോപ്പ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.