20 April 2024 Saturday

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പെരുമ്പടപ്പ് പോലീസ് കാപ്പ ചുമത്തി നാടു കടത്തി

ckmnews

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പെരുമ്പടപ്പ് പോലീസ് കാപ്പ ചുമത്തി നാടു കടത്തി


എരമംഗലം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം വകുപ്പ് 15 പ്രകാരം  പെരുമ്പടപ്പ് പോലീസ് കാപ്പ ചുമത്തി നാടു കടത്തി.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പുയിയിരുത്തി പാലപ്പെട്ടി ദേശത്ത് ആലുങ്ങൾ വീട്ടിൽ കോയമോൻ മകൻ അബുസാലിഹ് (37)നെയാണ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മോധാവിയുടെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ അക്ബർ ഐപിഎസ് ആണ് നാടുകടത്തലിനു ഉത്തരവ് ഇറക്കിയത് .പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലും പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലും കൊലപാതകശ്രമം ,കവർച്ച,അടിപിടി ,ദേഹോപദ്രവമേപ്പിക്കൽ,ഭീഷണിപ്പെടുത്തൽ ,എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് റിപ്പോർട്ട് നൽക്കിയത്.ഒരു വർഷക്കാലം ഇനി മലപ്പുറം ജില്ലയിൽ പ്രവേശിക്കുവാൻ അനുമതിയില്ല . ഇനി ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങിക്കണം.പ്രതി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലോ 04942670259 , 9497947227 , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ 04832734993 , അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നു പോലീസ് അറിയിച്ചു .